ഒരു പ്രവാസ ചിന്ത(STORY) By Vimal dev


 

സാധാരണ മാര്‍ച്ച്‌പകുതിയോടെ ദുബായില്‍ ചൂട്അസഹനീയമായി ഉയരേണ്ടതാണ്. ഈ വര്ഷം പക്ഷെ അത്ര കൂടിയില്ലെന്നു മാത്രമല്ല ഇടയ്ക്കിടെ നനുത്ത മഴയും കിട്ടുന്നുണ്ട്‌. അബ്രയിലൂടെ ദേരയില്‍ നിന്നും ബര്‍ ദുബായിലേക്ക് പോകുമ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു.

ചെറു ബോട്ടിന്റെ കൂര്‍ത്ത അഗ്രം വെള്ളത്തെ മുറിച്ച് മുന്നോട്ടു കുതിക്കുന്നത് കാണുമ്പോള്‍ എന്തോ ഒരു സുഖം. ഈ 40 വയസ്സിനിടെ തനിക്കു ജീവിതതിനോടെ ചെയ്യാന്‍ സാധിക്കാത്തത് ഒരു ചെറിയ രീതിയിലെങ്കിലും കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു രസം.

സാമ്പത്തിക ഭദ്രത എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം തന്നെയാണ്. എല്ലാവരും അല്ല എന്ന് പറഞ്ഞാലും അതൊരു യാഥാര്‍ത്ഥ്യമാണ്.

അബ്രയില്‍ നിന്ന് ഇറങ്ങി മീന ബസാറിന്റെ ഓരത്തിലൂടെ നടക്കുമ്പോള്‍ ചെറ്യേട്ടന്റെ മുഖം പെട്ടെന്ന്‍ ഓര്മ വന്നു. ആദ്യമായി ദുബൈയില്‍ ഇറങ്ങി തുടിക്കുന്ന മനസ്സുമായി ചെറ്യേട്ടന്റെ കൂടെ താമസ സ്ഥലത്ത് വന്നത് ഇന്നും ഓര്‍ക്കുന്നു. ചെറ്യേട്ടന്‍ എന്നെപോലെ അല്ല എപ്പോഴും പ്രസന്നമായ മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു അവനെ. കൂടപ്പിറപ്പായത് കൊണ്ട് ചെറ്യേട്ടന്റെ വിഷമങ്ങള്‍ നന്നായി അറിയാവുന്നത് കൊണ്ട് ഒട്ട് അത്ഭുതത്തോടെ മാത്രമേ എനിക്ക് അവനെ അറിയാന്‍ കഴിയുമായിരുന്നുള്ളൂ.

നാട്ടിലെ പൊതു കാര്യപ്രസക്തനയിരുന്ന അവന്‍ രാഷ്ട്രീയത്തില്‍ ഒരു വാഗ്ദാനമായിരുന്നു. പക്ഷെ കൂടെ ഉണ്ടായിരുന്നവരുടെ ചതി മൂലം ഒടുവില്‍ നാട് വിടേണ്ടി വന്നു.എങ്കിലും ചെറ്യേട്ടന്റെ മനസ്സ് എന്നും നാട്ടില്‍ തന്നെ ആയിരുന്നു. നാട്ടിലെ ഓരോ ചെറിയ വാര്‍ത്ത‍ പോലും അന്യേഷിച്ചു അറിയുന്നത് അവനു പതിവായിരുന്നു.

ഇന്ന് രാവിലെ അവന്‍റെ കൂടെ താമസിക്കുന്ന ദിവാകരേട്ടന്‍റെ ഫോണ്‍ വന്നിരുന്നു. അവര്‍ ആറു പേര്‍ കൂടി കമ്പനി അക്കോമഡേഷനില്‍ ആയിരുന്നു താമസിച്ചിരുന്നത്. അത്യാവശ്യമായി വരണം എന്നേ ദിവാകരേട്ടന്‍ പറഞ്ഞുള്ളൂ.

വെള്ളിയാഴ്ച ആയതുകൊണ്ട് ലീവ്എടുകെണ്ടല്ലോ എന്ന് കരുതി അപ്പോള്‍ തന്നെ പുറപ്പെട്ടതാണ്.

“ഗോപ്യേ , നീ ഉടനെ വന്നത് നന്നായി.” , കണ്ടപ്പോള്‍ തന്നെ ദിവാകരേട്ടന്‍ പറഞ്ഞതും ചെറ്യേട്ടന്‍ ഉറങ്ങുന്നത് കണ്ടത് കൊണ്ടും എന്തോ ആപത്ത് മണത്തു. അവന്‍ എല്ലാ ദിവസവും ആറു മണിക്കേ ഉണരുന്ന ആളാണ്‌. പനി എങ്ങാനും പിടിപെട്ടോ എന്ന് സംശയിച്ചു.

പക്ഷെ ദിവാകരേട്ടന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞപ്പോള്‍ ഇനി എന്ത് ചെയ്യണം എന്ന അങ്കലാപ്പിലായി ഞാന്‍.

രണ്ടു ദിവസമായി ആളാകെ മാറി, ഏതോ ബാധ കയറിയ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഇന്നലെ ഓഫീസില്‍ ഒരാളെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അതോടെ കാര്യം വഷളായി. ഡോക്ടറെ കണ്ട് ചില മരുന്നുകള്‍ വാങ്ങി. കാര്യം പറഞ്ഞപ്പോള്‍ മയങ്ങാനുള്ള നല്ല ഡോസുള്ള മരുന്ന് തന്നു. കൂടെ താമസിക്കുന്നവര്‍ക്കും പേടിയായി.. പൊതുവേ വെള്ളിയാഴ്ച ഉച്ചക്ക് നല്ല വിഭവ സമൃദ്ധമായ ഭക്ഷണം എല്ലാവരും കൂടെ ഉണ്ടാക്കി കഴിക്കുമായിരുന്നു. ദേഹോപദ്രവം പേടിച്ചു ഇന്ന് ദിവാകരേട്ടന്‍ ഒഴിച്ച് എല്ലാവരും സ്ഥലം വിട്ടു.

ഉണര്‍ന്നാല്‍ നീ ഒന്ന് സംസാരിക്ക്. എന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്. ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം. ദിവാകരേട്ടന്റെ ശബ്ദത്തില്‍ ചെറിയ നീരസം ഉണ്ടായിരുന്നോ , അതോ എന്റെ സംശയം മാത്രമായിരുന്നോ എന്നറിയില്ല.

ചെറ്യേട്ടനെ തന്നെ നോക്കി ഇരുന്നപ്പോള്‍ ഞാന്‍ ആകെ ഒരു അങ്കലാപ്പിലായിരുന്നു. കാര്യങ്ങള്‍ നാട്ടില്‍ അറിയിക്കണോ അതോ വേണ്ടയോ എന്നായിരുന്നു എന്റെ ആശങ്ക.തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ഒരു പരാജയമായിരുന്നു എന്നും. നേരെ മറിച്ചു ചെറ്യേട്ടന്‍ ആ കാര്യത്തില്‍ ഒരു പുലിയായിരുന്നു.

എന്തായാലും സംസാരിച്ചതിന് ശേഷം തീരുമാനിക്കാം എന്ന് ചിന്തിക്കുന്നതിനിടെ ചെറ്യേട്ടന്‍ കണ്ണ് തുറന്നു. എന്നെ മനസ്സിലായില്ലെന്നു മാത്രമല്ല ഞാന്‍ ആരാണെന്നു കൂടെ ചോദിച്ചു കളഞ്ഞു.

ദിവാകരേട്ടന്‍ ഓഫീസില്‍ മാനേജരുമായിസംസാരിച്ചു നാട്ടില്‍ കൊണ്ട് പോകാന്‍ പറഞ്ഞു. ലീവ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് കഴിഞ്ഞ മാസം പകുതി പേരെ പറഞ്ഞു വിട്ടതിനു ശേഷം ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സമയം കിട്ടുന്നില്ല. പക്ഷെ ഈ അവസ്ഥ മാനെജര്‍ക്കും അറിയാം. അതുകൊണ്ട് ലീവ് കിട്ടാന്‍ സാധ്യത ഉണ്ട്. ദിവകരേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. വിഷമത്തോടെ ആണെങ്കിലും മാനേജര്‍ നാട്ടില്‍ പോകാന്‍ അനുവാദം തന്നു. എത്രയും പെട്ടെന്ന് തിരിച്ചു വന്നില്ലെങ്കില്‍ ജോലി ഉണ്ടാകില്ലെന്ന മുന്നറിയിപ്പോടെ. ജോലി ഡെമോക്ലീസിന്റെ വാള് പോലെ തൂങ്ങിയാടുകയാണ് ഒട്ടുമിക്കപേര്‍ക്കും.

എങ്കിലും ചെറ്യേട്ടനെ നോക്കുമ്പോള്‍ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റെക്ക്

ഉള്ള പോലെ എനിക്ക് തോന്നി. അഭിനയം ആണോ എന്ന ഒരു സംശയം.പക്ഷെ ഞാന്‍ തന്നെ എന്നേ തിരുത്തി. ചെറ്യേട്ടന്‍ അങ്ങനെ ഒക്കെ ചെയ്യുമോ. ഇല്ല, ഒരിക്കലും ഇല്ല.

പിന്നെ കര്യങ്ങള്‍ എല്ലാം വളരെ പെട്ടെന്ന്‍ ആയിരുന്നു. ടിക്കറ്റ്‌ എടുത്തു, വീട്ടില്‍ വിളിച്ചു പ്രകാശനോട് കാര്യം പറഞ്ഞു. അവിടെ എല്ലാം അവന്‍ നോക്കിക്കൊളാം എന്ന് പറഞ്ഞു.

എയര്‍ പോര്ടിലേക്ക് കാറില്‍ പോകുമ്പോള്‍ എന്റെ ചിന്ത ചെറ്യേട്ടന്‍ ഫ്ലയിറ്റില്‍ എങ്ങനെ ഒറ്റയ്ക്ക് പോകും എന്നതായിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാല്‍………..

എനിക്ക് കൂടെ പോകുന്നതിനെ പറ്റി ചിന്തിക്കാന്‍ ആവുമായിരുന്നില്ല. നാട്ടില്‍ പോയി കഴിഞ്ഞ മാസം വന്നെ ഉള്ളു. ദിവകരെട്ടനുമായി ഫോണില്‍ എന്റെ ആശങ്ക പങ്കു വച്ചു. ചില സമയത്ത് പ്രശ്നം ഉണ്ടാകില്ലെന്നു സമാശ്വസിക്കുക മാത്രമേ വഴിയുള്ളൂ.

നീ പേടിക്കേണ്ട , ഞാന്‍ തനിയെ പോയി വന്നേക്കാം. ചെറ്യേട്ടന്റെ ശബ്ദം അല്ലെ അത്. അപ്പോള്‍ എനിക്ക് നേരത്തെ തോന്നിയത് സത്യമായിരുന്നോ.അല്ലെങ്കിലും ചോരക്കു ചോരയെ പെട്ടെന്ന് തിരിച്ചറിയുമല്ലോ. ചെറ്യേട്ടന്‍ കള്ളച്ചിരിയോടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാന്‍ ഇരുന്നു പോയി.

നാട്ടില്‍ നിന്ന് വന്നിട്ട് 20 വര്‍ഷത്തോളമായി. പൊതുകാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന ചെറ്യേട്ടന്‍ പിന്നീട് ഇത് വരെ വോട്ട് ചെയ്തിട്ടില്ല. ഓരോ തവണയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ മണലാരണ്യത്തില്‍ ഇരുന്നു വികാരധീനനാവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.ഇത്തവണ എങ്കിലും നാട്ടിലെ ആവേശത്തില്‍ പങ്കു കൊണ്ടേ പറ്റൂ എന്ന് തീരുമാനിച്ചപ്പോള്‍ ആണ് കമ്പനിയില്‍ കൂട്ടത്തോടെ ആളെ കുറച്ചതും ഇനി അടുത്തൊന്നും ലീവ്കിട്ടില്ലെന്നറിഞ്ഞതും. അതോടെ പതിനെട്ടാമത്തെ അടവ് തന്നെ എടുത്തു.

 

വിമാനം ചെറ്യേട്ടനെയും കൊണ്ട് പറന്നുയര്‍ന്നത് നോക്കി നില്‍ക്കുമ്പോള്‍ ജനാധിപത്യ പ്രക്രിയ നിലനില്‍ക്കുന്നത് ഇത് പോലുള്ള ആളുകളുടെ ആവേശവും ആത്മാര്‍ഥതയും കൊണ്ടാണല്ലോ എന്ന് ഞാനോര്‍ത്തു. നേതാക്കള്‍ അവരുടെ കര്‍തവ്യങ്ങള്‍ പാലിക്കാതെ ഇരിക്കുമ്പോള്‍ ചെറ്യേട്ടനെ പോലെ ഉള്ള ആളുകളെ ഓര്‍ത്തിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു നെടുവീര്‍പ്പിട്ടു. ഒപ്പം തിരിച്ചു വരുമ്പോള്‍ ആ ജോലി ഉണ്ടാവനെ എന്നും ആത്മാര്‍ത്ഥതയോടെപ്രാര്‍ത്ഥിച്ചു.

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.